കൊടിയത്തൂർ: പ്രഫഷനല്‍ വിദ്യാര്‍ഥികള്‍പോലും ലഹരിയടക്കമുള്ള ചതിക്കുഴികളില്‍ വീഴുന്നകാലത്ത് മൂല്യാധിഷ്ഠിത ധാര്‍മിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി വര്‍ധിക്കുന്നതായി തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ചെറുവാടി ഹില്‍ടോപ് പബ്ലിക് സ്കൂളിന്‍റെ അംഗീകാരപ്രഖ്യാപനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാനേജര്‍ ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷംലൂലത്ത് സമ്മാനവിതരണം നടത്തി. ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്സൻ വി.പി. ജമീല, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.പി. സുഫിയാന്‍, വാര്‍ഡ് മെംബര്‍ മറിയം കുട്ടിഹസന്‍, എന്‍. അലി അബ്ദുല്ല, വി.കെ. വിനോദ്, കെ.വി. അബ്ദുറഹിമാന്‍, അഷ്റഫ് കൊളക്കാടന്‍, സത്താര്‍ കൊളക്കാടന്‍, പി.ജി. മുഹമ്മദ്, രവീന്ദ്രന്‍, കെ.ടി. അബ്ദുല്‍ ഹമീദ്, മുഹമ്മദ് പുളിക്കല്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജില്‍ഷാദ് സ്വാഗതവും കുണ്ടുങ്ങല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. KDR 1 പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്‍റെ ശിലാസ്ഥാപനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.