പ്രതിഷേധ പ്രകടനം

മുക്കം: മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരിസംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.വി.വി.ഇ.എസ് മുക്കം യൂനിറ്റ് പ്രസിഡൻറ് പി. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ശശി അധ്യക്ഷത വഹിച്ചു. പോളി അബ്ദുൽമജീദ്, പി. അശോകൻ, ജെയ്സൺ, വിമൽ ജോർജ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ചാലിയാർ അബ്ദുസ്സലാം, ഫൈസൽ, ടി.പി. സാദിഖ്, നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. വി.പി. അനീസുദ്ദീൻ സ്വാഗതവും ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.