പാർക്കിങ് സ്ഥലം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം

കുന്ദമംഗലം: മിനി സിവിൽ സ്‌റ്റേഷനിൽ പി.ടി.എ. റഹീം എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പാർക്കിങ് കേന്ദ്രം ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. രൂക്ഷമായ പാർക്കിങ് പ്രശ്നം നേരിടുന്ന കുന്ദമംഗലത്ത് പാർക്കിങ് കേന്ദ്രം ഏറെ ഉപകാരപ്രദമാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ, പാർക്കിങ് കേന്ദ്രം മിനി സിവിൽ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് മാത്രമായി നിജപ്പെടുത്തുകയായിരുന്നു. നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം ആരംഭിക്കാത്ത ചെയിൻ സർവേ വകുപ്പിന് മാത്രമാണ് പാർക്കിങ് സ്ഥലം ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ പഞ്ചായത്ത് ഓഫിസ്, വിദ്യാഭ്യാസ വകുപ്പ് ഓഫിസ് എന്നിവിടങ്ങളിൽ എത്തുന്നവർ വാഹനം നിർത്തിയിട്ടിരുന്ന സ്ഥലത്താണ് നിലവി​ലെ പാർക്കിങ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നഗരം വീർപ്പുമുട്ടുമ്പോഴാണ് ഇങ്ങനെ ഒരു സ്ഥലം വെറുതെ കിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.