കൊടക്കാട്ടുപാറയിൽ കാട്ടാനയിറങ്ങി

തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു. തെങ്ങ്, കുരുമുളക്, വാഴ, കമുക് കൃഷികളാണ് നശിപ്പിച്ചത്. കിഴക്കേടത്ത് കൊച്ച്, കിഴക്കേടത്ത് ജോയി, വട്ടവന ജോയി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന നാശംവിതച്ചത്. വനാതിർത്തിയിൽനിന്ന് 150 മീറ്റർ അകലെയാണ് കൃഷിയിടം. സമീപ പ്രദേശമായ മേലെ പൊന്നാങ്കയത്തും കാട്ടാന നേരത്തെ കൃഷി നശിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടും വനംവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. * Thiru 2 Ele : പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ കാട്ടാന നശിപ്പിച്ച വാഴകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.