ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി

കക്കോടി: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭക്ഷണവിൽപന ശാലകളിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന സ്ക്വാഡ് പരിശോധന നടത്തി നാല്​ കടകൾ അടപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്, ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം. പ്രമോദ്, വി.പി. സുരേഷ്, പി. അപ്സീന എന്നിവർ നടത്തിയ പരിശോധനയിലാണ്​ നടപടി. ചാലിൽ താഴം, പൊട്ടം മുറി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നോട്ടീസ് നൽകിയാണ്​ സ്ഥാപനങ്ങൾ അടപ്പിച്ചത്​. ഭക്ഷണവിൽപന ശാലകളിൽ പഞ്ചായത്ത് ലൈസൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങളെ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി യു.കെ. രാജൻ അറിയിച്ചു​. വൃത്തിഹീനമായ ചുറ്റുപാടുകളിൽ കടകൾ പ്രവർത്തിച്ചാൽ അടച്ചുപൂട്ടാൻ നടപടികൾ സ്വീകരിക്കുമെന്ന്​ ഹെൽത്ത്​ ഇൻസ്​പെക്ടർ ടി.കെ. സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.