വടകര: ചോറോട് തീരപ്രദേശത്തെ 17,18 വാർഡുകളിലൂടെ ഒഴുകുന്ന ആമത്തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞു. ചൊവ്വാഴ്‌ചയുണ്ടായ കനത്ത മഴയിലാണ് മതിൽ ഇടിഞ്ഞത്. തോടിന് ഇരുവശവും നിരവധി വീടുകളുണ്ട്. കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു. മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരും പ്രദേശത്തെ വാർഡ് മെംബർമാരും സ്ഥലത്തുണ്ടായിരുന്നു. അടിയന്തരമായി പൊളിഞ്ഞ ഭാഗം പുനർനിർമിക്കാനും തോടിനോട് ചേർന്ന് വീടുകളുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് മതിൽ നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചിത്രം ചോറോട് ആമത്തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞ സ്ഥലം കെ.കെ. രമ എം.എൽ.എ സന്ദർശിക്കുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.