ഫുട്ബാൾ പരിശീലനം ആരംഭിച്ചു

വടകര: കുരിക്കിലാട് യു.പി സ്കൂളിൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ഫുട്ബാൾ പരിശീലന പദ്ധതി വിഷൻ 2023 ഫുട്ബാൾ താരവും ജി.വി. രാജ അവാർഡ് ജേതാവുമായ സി.കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം സി. നാരായണൻ അധ്യക്ഷത വഹിച്ചു. ചോമ്പാല എ.ഇ.ഒ എം.ആർ. വിജയൻ, പി.ടി.എ പ്രസിഡന്റ് ശശി നല്ലൂർ, കെ.പി. കരുണാകരൻ, എം.സി. ബാലകൃഷ്ണൻ, സതീശ് , രാമചന്ദ്രൻ , പരിശീലകൻ അസ്‌ലം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ രാജേഷ് കുമാർ സ്വാഗതവും കെ. ദേവദാസ് നന്ദിയും പറഞ്ഞു. ചിത്രം കുരിക്കിലാട് യു.പി സ്കൂളിൽ ഫുട്ബാൾ പരിശീലന പദ്ധതി സി.കെ. ജിതേഷ് ഉദ്ഘാടനം ചെയ്യുന്നു Saji 3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.