കാര്യങ്കോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെറുപുഴ: കാര്യങ്കോട് പുഴയില്‍ ചെറുപുഴ പുതിയപാലത്തിന് സമീപം നീന്താനിറങ്ങി കാണാതായ പെരിങ്ങോം കൊരങ്ങാട് സ്വദേശി പി.എസ്. പ്രദീപന്റെ (42) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെരിങ്ങോം അഗ്നിരക്ഷാസേന സ്ഥലത്തെത്തി കരക്കെടുത്തു. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് സുഹൃത്തിനൊപ്പം എത്തിയ പ്രദീപനെ പുഴയില്‍ നീന്തുന്നതിനിടെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പെരിങ്ങോം അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ചെറുപുഴ തടയണയിലെ വെള്ളം തുറന്നുവിട്ട് ജലവിതാനം കുറച്ചും തിരച്ചില്‍ തുടർന്നു. ബുധനാഴ്ച രാവിലെ തിരച്ചില്‍ തുടരാനിരിക്കെയാണ് പ്രദീപന്‍ നീന്താനിറങ്ങിയ അതേഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. കൊരങ്ങാട് കുറ്റിയാട്ടെ പി.എസ്. ശശിധരന്റെയും പരേതയായ രാധമ്മയുടെയും മകനാണ് പ്രദീപന്‍. റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു. ഭാര്യ: സുനിത. മക്കള്‍: കൈലാസ്, ദുര്‍ഗ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.