സൈബർ സുരക്ഷ പരിശീലനം

കുന്ദമംഗലം: കാരന്തൂർ മർക്കസ് ബോയ്സ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് 'അമ്മ അറിയാൻ' സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒന്നരലക്ഷം അമ്മമാർക്ക് നൽകുന്ന സൈബർ സുരക്ഷ സാക്ഷരതയുടെ ഭാഗമായാണ് പരിശീലനം. സീനിയർ അധ്യാപകൻ എ.പി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കർ, പി.പി. അബ്ദുറഹ്മാൻ, എൻ.കെ. മുഹമ്മദ് സാലിം സംസാരിച്ചു. കൈറ്റ് മാസ്റ്റർ യു.പി. നജീബ് സ്വാഗതവും എം. നസീമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.