കൊടിയത്തൂർ: ഗ്രൂപ്പ് പോര് മൂലം കൊടിയത്തൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിലെ ഏഴ് മുസ്‍ലിം ലീഗ് ഭാരവാഹികൾ രാജിക്കത്ത് നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുസ്‍ലിം ലീഗിലെ ഒരുവിഭാഗം ഭാരവാഹികളും പ്രവർത്തകരും കൂട്ടത്തോടെ മറ്റൊരു വിഭാഗത്തിലേക്ക് അടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ചുള്ളിക്കാപറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിറോസ് ആൻഡ് ഉനൈസ് സ്മൃതി ഫുട്ബാൾ ടൂർണമെന്റ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ, പ്രധാനപക്ഷം മുൻകൈയെടുത്ത് തുടങ്ങിയതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. ഈ കളി വിലക്കാൻ മുസ്‍ലിം ലീഗിലെ മറുവിഭാഗം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പഞ്ചായത്തിലെ ഭാരവാഹികളും ലീഗ് ജനപ്രതിനിധികളും മത്സരവുമായി സഹകരിക്കരുതെന്ന് നിർദേശം നൽകിയെങ്കിലും സംഘാടകർ മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെട്ട് മത്സരം നടത്താൻ അനുവാദം വാങ്ങിയെടുക്കുകയായിരുന്നു. മണ്ഡലം, ജില്ല ഭാരവാഹികൾതന്നെ പങ്കെടുത്ത യോഗത്തിലാണ് കളി നടത്താൻ അനുവാദം നൽകിയതും ജനപ്രതിനിധികൾ പങ്കെടുക്കാമെന്ന നിർദേശം നൽകിയതെന്നുമാണ് സംഘാടകരുടെ വാദം. ഫുട്‌ബാൾ മത്സരവുമായി സംഘാടകർ മുന്നോട്ട് പോയതോടെ മണ്ഡലം, ജില്ല നേതാക്കൾ മുഖ്യാതിഥിയായി നിയമിച്ച പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറിതന്നെ മത്സരം ബഹിഷ്കരിച്ചതായും പരാതിയുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡലം സെക്രട്ടറി ചുള്ളിക്കാപ്പറമ്പ് വാർഡ് കമ്മിറ്റിക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് പൂർണമായും പ്രതിരോധത്തിലായ ഭാരവാഹികൾ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. ചൂലുർ സി.എച്ച് സെന്ററിൽ മുസ്‍ലിം ലീഗിൽ സജീവമല്ലാത്ത മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടപെടുന്നതിനെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി പരാതിപ്പെട്ടിരുന്നെങ്കിലും മുൻ പ്രസിഡന്റിന് സി.എച്ച് സെന്ററിൽ ഉന്നതപദവി നൽകുകയാണ് ചെയ്തത്. പഞ്ചായത്ത് മുസ്‍ലിം ലീഗിലെ പ്രതിസന്ധിക്ക് വരുംദിവസങ്ങളിൽ അയവുവരുമെന്നാണ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.