കുറ്റിക്കാട്ടൂർ: കുട്ടികൾക്ക് കായിക പരിശീലനത്തിനുൾപ്പെടെ ഉതകുന്ന കളിസ്ഥലം സ്വന്തമാക്കാൻ ഒരു നാട് മുഴുവൻ രംഗത്ത്. വെള്ളിപറമ്പ് പ്രദേശത്ത് പൊതുവായ ഒരു കളിസ്ഥലം ലഭിക്കാനാണ് നാട്ടുകാർ രംഗത്തെത്തിയത്. പെരുവയൽ പഞ്ചായത്തിലെ 21ാം വാർഡിൽ പ്രവർത്തിക്കുന്ന ജനശക്തി റെസിഡന്റ്സ് അസോസിയേഷനിലെ കുടുംബാംഗങ്ങളും നാട്ടുകാരുമാണ് ഇതിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അസോസിയേഷൻ ഭാരവാഹികൾ സർവിസ് സ്റ്റേഷൻ മാക്കിനിയാട്ട് റോഡ് പരിസരത്ത് കണ്ടെത്തിയ സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ തുടങ്ങി. സർവകക്ഷി യോഗത്തിൽ ആവശ്യമായ ഫണ്ട് സമാഹരണത്തിന് എല്ലാ കക്ഷിനേതാക്കളും സ്പോർട്സ് ക്ലബ്, വായനശാല ഭാരവാഹികളും പൂർണ പിന്തുണ വാഗ്ദാനംചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് 21ാം വാർഡ് മെംബർ കെ.ടി. മിനി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ബി.പി. രവീന്ദ്രൻ (ബി.ജെ.പി), കെ.എം. ഗണേശൻ (സി.പി.എം), സതീഷ് ബാബു (സി.പി.ഐ), കുഞ്ഞാമു കുളിയൻതറ (ഐ.എൻ.എൽ), ജി.കെ. വിജയൻ (ജി.കെ റെസിഡന്റ്സ്), എം. സിനീഷ് (അനശ്വര കലാവേദി), ഹുസൈൻ (വാസ്), സുബൈദ (എ.ഡി.എസ് മെംബർ), അബ്ദുൽസമദ് (വെൽഫെയർ പാർട്ടി), എൻ.വി. കോയ (ഐ.യു.എം.എൽ) തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അഫ്സൽ പള്ളിമാലിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.