ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി കടവിൽ അനധികൃതമായി കടത്തിയ മണൽ ലോറി മുക്കം പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മണൽ കയറ്റിവന്ന ലോറിയും ഡ്രൈവർ എടവണ്ണ ആലുങ്ങൽ സ്വദേശി ഷഫീഖിനെയും മുക്കം സ്റ്റേഷൻ ഓഫിസർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ചാലിയാർപുഴയിലെ ചെറുവാടി കടവിൽ മണൽവാരൽ വ്യാപകമായതോടെ നേരത്തെ മുക്കം പൊലീസ് ചെറുവാടി കടവിലേക്കുള്ള റോഡ് കല്ലിട്ട് തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ, ഇതെല്ലാം മറികടന്ന് വീണ്ടും മണൽക്കൊള്ള സജീവമായതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മണൽ കടത്തുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുക്കം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന പരിശോധനയിൽ മുക്കം സ്റ്റേഷനിലെ പൊലീസ് ഓഫിസർമാരായ വിപിൻ ലാൽ, നൗഫൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.