പയ്യോളി: ട്രെയിനിറങ്ങി പാളത്തിലൂടെ വരവെ മറ്റൊരു ട്രെയിനിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ പാലയാട്നട കോമത്ത് കുനിയില്‍ ബാബുവിന്റെ ഏകമകൻ അഭിരാമാണ് (19) മരിച്ചത്. പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ബീച്ച് റോഡിലെ റെയില്‍വേ ഗേറ്റിന് മുന്നിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കൊച്ചി കളമശ്ശേരിയിലെ സ്ഥാപനത്തിൽനിന്ന് ക്ലാസ് കഴിഞ്ഞ് വരുകയായിരുന്നു. കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചർ ട്രെയിനിൽനിന്നിറങ്ങി പയ്യോളി ടൗണിലേക്ക് പാളം മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിൻ അഭിരാമിനെ ഇടിക്കുകയായിരുന്നു. ഉടൻ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടോടെ മരിച്ചു. പിതാവ്: ബാബു (പയ്യോളി സബ് ട്രഷറി ഉദ്യോഗസ്ഥൻ). മാതാവ്: ഷീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.