പൈപ്പിടാൻ എടുത്ത കുഴി മൂടിയില്ല; കടിയങ്ങാട് റോഡിൽ ഭീഷണി

പാലേരി: ഒന്നരമാസം മുമ്പേ ജലജീവൻ കുടിവെള്ളപദ്ധതിക്ക് പൈപ്പിടാൻ വേണ്ടി റോഡിനോട് ചേർന്ന് എടുത്ത കുഴി മൂടാതെ ഇട്ടത് ഭീഷണി ഉയർത്തുന്നു. കുഴിയെടുത്ത മണ്ണ് നീക്കംചെയ്യാത്തതിനാൽ ഓടയിലൂടെ പോകേണ്ട മലിനജലം റോഡിലൂടെ പരന്നൊഴുകി ഇരുചക്ര വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കി. ഓടയിലൂടെ വെള്ളം ഒഴുകാനുള്ള തടസ്സം നീക്കി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കുള്ള ദിശാ ബോർഡും പൈപ്പിടുന്നതിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല. കടിയങ്ങാട് ബസ് ഇറങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് പോകാൻ കുഴി കടന്നിട്ടുവേണം. കുഴിക്ക് ചുറ്റും മുന്നറിയിപ്പ് ബോർഡോ റിഫ്ലക്ഷൻ സിഗ്നൽ റോപ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. Photo: കടിയങ്ങാട് റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.