ജംഷീദിന്റെ മരണം സമഗ്ര അന്വേഷണം വേണം

കൂരാച്ചുണ്ട്: മദ്ദൂർ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ ജംഷീദി (25)ന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നര മാസം മുമ്പ് ഒമാനിൽ നിന്ന് വന്ന ജംഷീദ് ഈമാസം 17 ന് ഗൾഫിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. വിമാനടിക്കറ്റ് അടക്കം എടുത്തുവെച്ച ജംഷീദ് ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല. സന്തോഷത്തോടെ സുഹൃത്തുക്കൾക്കൊപ്പം കർണാടകയിൽ വിനോദയാത്രക്കുപോയ ജംഷീദ് ജീവനൊടുക്കുമെന്ന് ആരും വിശ്വസിക്കുകയില്ല. നാട്ടിലുള്ള സമയത്ത് രാഷ്ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവുമായെല്ലാം സജീവമായിരുന്നു. മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ പൊതുയോഗം മണ്ഡലം സെക്രട്ടറി അലി പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ തോട്ടത്താം മൂല അധ്യക്ഷത വഹിച്ചു. ഒ.കെ. നവാസ്, റിജാസ് റഹ്മാൻ എന്നിവർ സംസാരിച്ചു. Photo: ജംഷീദിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൂരാച്ചുണ്ടിൽ നടത്തിയ പൊതുയോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.