തിരുവമ്പാടി-കൂടരഞ്ഞി റോഡ്; കക്കുണ്ടിലെ തകർന്ന പാർശ്വഭിത്തി നന്നാക്കിയില്ല

തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി പൊതുമരാമത്ത് റോഡിൽ കക്കുണ്ടിലെ തകർന്ന പാർശ്വഭിത്തി നന്നാക്കിയില്ല. പാർശ്വഭിത്തി റോഡരികിലെ തോട്ടിലേക്ക് തകർന്നുവീണിട്ട് വർഷങ്ങളായി. കനത്തമഴയിൽ ഭിത്തി കൂടുതൽ തകർന്നാൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകും. പാർശ്വഭിത്തി തോട്ടിലേക്ക് തകർന്നുകിടക്കുന്നത് 'മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് അധികൃതർ നിസ്സംഗത തുടരുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. * Thiru 2 Pw : തിരുവമ്പാടി- കൂടരഞ്ഞി റോഡിലെ കക്കുണ്ടിൽ പാർശ്വഭിത്തി തോട്ടിലേക്ക് ഇടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.