ബാലുശ്ശേരി: ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ ചോർച്ച കാരണം ബാലുശ്ശേരിയിൽ നാല് ദിവസമായി കുടിവെള്ളമില്ല. സംസ്ഥാനപാതയിൽ കാട്ടാമ്പള്ളി, പുത്തൂർ വട്ടം പെട്രോൾ പമ്പിന് സമീപം, ഗോകുലം കോളജിന് മുന്നിൽ എന്നിവിടങ്ങളിൽ ജപ്പാൻ പൈപ്പ് ലൈൻ ചോർന്ന വെള്ളം റോഡിലൂടെ ഒഴുകുന്ന നിലയിലായിട്ട് ദിവസങ്ങളായി. സംസ്ഥാനപാത നവീകരണ പ്രവൃത്തി നടന്നപ്പോൾ തകർന്ന പൈപ്പ് ലൈനുകൾ പുതുക്കാതെ പഴയതു തന്നെ വീണ്ടും സ്ഥാപിച്ച് റോഡിൽ ടാറിങ് പൂർത്തിയാക്കിയതായി ആരോപണമുണ്ട്. ഇതേതുടർന്നാണ് ഇപ്പോൾ റോഡിൽ പല ഭാഗങ്ങളിലും വെള്ളം റോഡിലൂടെ ഒഴുകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചോർച്ച മാറ്റി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.