നാദാപുരം: എടച്ചേരി ഗ്രാമപഞ്ചായത്തിലെ കച്ചേരിയിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഏഴാം വാർഡിലെ കച്ചേരി കൂമുള്ളി വീട്ടിൽ ജാനുവിന്റെ ഇരുനില വീടും അഞ്ചാം വാർഡിലെ മഞ്ഞോത്ത് ബീനയുടെ വീടുമാണ് തകർന്നത്. സംഭവം നടക്കുമ്പോൾ ജാനുവും മകനും മകന്റെ ഭാര്യയും മൂന്ന് മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഞ്ഞോത്ത് ബീനയും മകളും താമസിക്കുന്ന വീടും മഴയിൽ തകർന്നു. വീട്ടുകാർ ബന്ധുവീട്ടിലായിരുന്നപ്പോഴാണ് സംഭവം. ഇരുവീടുകളുടെയും മേൽക്കൂരയടക്കം തകർന്നുവീണതോടെ താമസിക്കാൻപറ്റാത്ത അവസ്ഥയായി. ജാനുവിന്റെ വീടിന്റെ ഓടുപാകിയ മുകൾനില പൂർണമായി തകർന്ന് ഓടുകളും കഴുക്കോലും മറ്റും വീടിനുള്ളിൽ പതിച്ചനിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചു. ഇവർ സമീപത്തെ വീടുകളിലേക്ക് താമസം മാറി. ഇരുവീടുകളിലും പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സന്ദർശിച്ചു. പടം - cLKZ Nd m1 കച്ചേരിയിൽ തകർന്ന മഞ്ഞോത്ത് ബീനയുടെ വീട് പടം CL K Z Ndm (1 a)- കച്ചേരിയിലെ കൂമുള്ളി ജാനുവിന്റെ വീട് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.