വിമുക്തഭടൻ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍

ആലക്കോട് (കണ്ണൂർ): പെരുമ്പടവ് മന്നുകുന്നില്‍ വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂര്‍ ഫ്രാന്‍സിസ് (ലാലി-48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണി കഴിഞ്ഞിട്ടും ഫ്രാന്‍സിസ് കിടന്ന മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്രാന്‍സിസിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ അടുത്ത മുറിയിലാണ് കിടക്കാറുണ്ടായിരുന്നതെന്നു പറയുന്നു. പെരിങ്ങോം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ദനും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് സർജനും ഡിവൈ.എസ്.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: പ്രിന്‍സി. മക്കള്‍: അലന്‍, അല്‍ജോ (ഇരുവരും വിദ്യാര്‍ഥികള്‍). Kapoor Francis (Lali-48)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.