രണ്ടുദിവസം ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയിൽ രണ്ടു ദിവസംകൊണ്ട് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. ശനിയാഴ്ച രാവിലെയാണ് നീലോത്ത് മീത്തല്‍ റംലക്ക് (57) കടിയേറ്റത്. ഒലീവ് പബ്ലിക് സ്‌കൂളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുമ്പോള്‍ നായ് ഓടിവന്ന് കടിക്കുകയായിരുന്നു. റംലയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അഞ്ചുപേർക്കാണ് കടിയേറ്റത്. ചിരുത കുന്നിൽ വാസു, ചാലിൽ പുഷ്പവേണി, പൈതോത്ത് റോഡ് മൊയോത്ത് ചാലിൽ വാഴയിൽ ജാനു, ഒലീവ് സ്കൂളിന് സമീപം കോരൻകണ്ടി ശൈത്യ, കോരൻകണ്ടി റീജ എന്നിവർക്കാണ് കടിയേറ്റത്. ജാനുവിനും പുഷ്പവേണിക്കും വീട്ടില്‍ നില്‍ക്കുമ്പോഴും റീജയേയും ശൈത്യയെയും വീട്ടുമുറ്റത്തുനിന്നുമാണ് കടിച്ചത്. റിട്ട. അധ്യാപകനായ വാസു കടയില്‍ നില്‍ക്കുമ്പോഴാണ് കടിയേറ്റത്. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.