പൊന്നരംതെരുവിനെ ദുഃഖത്തിലാഴ്ത്തി അശ്വന്തിന്റെ മരണം

ബാലുശ്ശേരി: പൊന്നരംതെരുവിനെ ദുഃഖത്തിലാഴ്ത്തി അശ്വന്തിന്റെ അപകടമരണം. പൊന്നരംതെരു താളിക്കണ്ടി ഷൺമുഖന്റെ മകൻ അശ്വന്ത് എന്ന ശ്രീക്കുട്ടൻ (21) കഴിഞ്ഞദിവസം പുറക്കാട്ടിരി പാലത്തിനടുത്ത്‌ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. വ്യാഴാഴ്ച കോഴിക്കോട്ടെ എസ്.എം.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് സുഹൃത്തുമായി ബൈക്കിൽ വരവേ പുറക്കാട്ടിരി പാലത്തിനടുത്തുവെച്ച് അമിതവേഗത്തിൽ കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഒമേഗ ഗ്രൂപ്പിന്റെ എടത്തിൽ ബസ് ഇടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അശ്വന്ത് വെള്ളിയാഴ്ച രാവിലെയോടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി നൂറുകണക്കിനാളുകൾ വീട്ടിലെത്തിയിരുന്നു. പൊന്നരം തെരുവിലെ വാദ്യകലാകാരൻ കൂടിയായ അശ്വന്ത് സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. 2019ൽ ഡാർജിലിങ്ങിൽ നടന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച അശ്വന്ത് ബോക്സിങ്ങിൽ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.