കുന്ദമംഗലം: ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നത് സന്ദര്‍ശിച്ച് സ്ഥലമുടമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മാലിന്യനീക്കം ആരംഭിച്ചത്. എ.യു.പി സ്‌കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യംതള്ളല്‍ പതിവായിരുന്നത്. കൂടാതെ, സ്‌കൂളിന് സമീപത്തുള്ള ഓവുചാലിലൂടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവലത്ത് ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ ഇൻസ്‍പെക്ടര്‍മാരായ രജിത്, സനല്‍, ഹരിതകര്‍മസേന കോഓഡിനേറ്റര്‍ രാജേഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉടമ മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചതും. 'മാധ്യമം' ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.