കുന്ദമംഗലം: അബൂദബിയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ എത്രയുംപെട്ടെന്ന് കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥമൂലമാണ് പ്രതികളെ പിടികൂടാൻ സാധിക്കാത്തതെന്നും ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ.പി. ഹംസ മാസ്റ്റർ, ഇ.എം. ജയപ്രകാശ്, എൻ.എം. ഹുസൈൻ, എൻ.പി. ഹമീദ് മാസ്റ്റർ, ടി.ടി. മൊയ്തീൻ കോയ, ഷാഫി മാസ്റ്റർ, ശിവദാസൻ പണിക്കർ, വാർഡ് മെംബർമാരായ പി.ടി. അബ്ദുറഹ്മാൻ, പി.കെ. ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ഇ.പി. വത്സല, ഫാസിൽ കളൻതോട്, ജബ്ബാർ മലയമ്മ, സി. ചോയി, ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.