മടവൂർ: ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി പ്രതിഭകൾക്ക് ആദരം നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.കെ.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് റഗ്ബി കോഴിക്കോട് ജില്ല ടീം അംഗം ഷാദിയ നസ്റിനുള്ള ഉപഹാരസമർപ്പണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബുഷ്റ പുളൂട്ടുമ്മൽ, ഷൈനി തായാട്ട്, ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് മെംബർ ഷിൽന ഷിജു, മെംബർമാരായ അസീസ്, വാസുദേവൻ, ജുറൈജ് പുല്ലാളൂർ, ഫാത്തിമ മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.പി. യൂസഫ് അലി സ്വാഗതവും എ.ആർ. റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.