'മുയിപ്പോത്തിന്റെ ഭൂതകാല സ്മരണകൾ' പ്രകാശനം ഇന്ന്

പേരാമ്പ്ര: സി.എം. കുഞ്ഞികൃഷ്ണന്റെ 'മുയിപ്പോത്തിന്റെ ഭൂതകാല സ്മരണകൾ' പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും ഞായറാഴ്ച വൈകീട്ട് നാലിന് മുയിപ്പോത്ത് നടക്കും. യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ പുസ്തകം പ്രകാശനം ചെയ്യും. ഡോ. കെ.എം. ജയശ്രീ പുസ്തകം പരിചയപ്പെടുത്തും. ഡോ. കെ.സി. വിജയരാഘവൻ സാംസ്കാരിക പ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉപഹാര സമർപ്പണവും നടത്തും. രാത്രി ഏഴിന് കലാവിരുന്നും പുരാവസ്തു പ്രദർശനവും നടക്കും. വാർത്തസമ്മേളനത്തിൽ അബ്ദുൽ കരീം കോച്ചേരി, മണ്ടോടി രാജൻ, സി.എം. കുഞ്ഞികൃഷ്ണൻ, സി.ടി. ശശി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.