സാമൂഹിക വിരുദ്ധർ കോളനി റോഡ് തകർത്തു

നന്മണ്ട: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ബ്രഹ്മകുളം-കല്ലിക്കണ്ടി കോളനി റോഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ തകർത്തു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ മുടക്കിയായിരുന്നു 125 മീറ്റർ ദൈർഘ്യം വരുന്ന റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന് ബലം നൽകുന്ന കൽക്കെട്ട് തകർന്നതോടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കുപോലും യാത്രാഭീഷണി ഉയർന്നു. ബാലുശ്ശേരി പൊലീസ് അന്വേഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.