ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ചെറുപുഴ: കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ശനിയാഴ്ച 3.30ഓടെ ചെറുപുഴ മച്ചിയിലാണ് അപകടം. ഓട്ടോ ഡ്രൈവര്‍ പയ്യന്നൂര്‍ തായിനേരി സ്വദേശി എം. റിജുവാണ് (36) മരിച്ചത്. പയ്യന്നൂര്‍ ഭാഗത്തുനിന്ന് ചെറുപുഴയിലേക്ക് വരുകയായിരുന്നു ഓട്ടോ. റിജുവിനെ കൂടാതെ യാത്രക്കാരായി മൂന്നുപേരും ഉണ്ടായിരുന്നു. ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ഓട്ടോയിലുണ്ടായിരുന്ന എല്ലാവരെയും ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജുവിനെ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വടക്കേവീട്ടില്‍ അമ്പുവിന്റെയും മാമുനി ജാനകിയുടെയും മകനാണ് മരിച്ച റിജു. സഹോദരങ്ങള്‍: സതീശന്‍ (ഗള്‍ഫ്), ദിലീപന്‍ (ഡ്രൈവര്‍), അജിത്ത് (ഗള്‍ഫ്), സുജിത്ത് (പയ്യന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക്), സന്തോഷ് (ഡ്രൈവര്‍, സഹകരണ ആശുപത്രി പയ്യന്നൂര്‍), സിജു (ഗള്‍ഫ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.