വടകര നഗരസഭ മത്സ്യസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി ഉദ്ഘാടനം ചെയ്യുന്നു Saji 2. വടകര: തീരദേശമേഖലക്ക് ഊന്നൽനൽകാൻ വടകര നഗരസഭ മത്സ്യസഭ രൂപവത്കരിച്ചു. ജനകീയാസൂത്രണ പദ്ധതിരൂപവത്കരണത്തിന്റെ ഭാഗമായിട്ടാണ് മത്സ്യസഭ ചേർന്നത്. തീരദേശത്തെ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്ത് നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.വി. ഹാഷിം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എസ്. അബ്ദുൽ ഹക്കീം, ടി.പി. സുരക്ഷിത, ടി. റജീന, വി.വി. നിശാബി, കെ.പി. ഷാഹിമ, റീഷ്ബ രാജ്, പി.പി. ലീബ, കെ.കെ. ഫാഷിദ, പി.കെ. ജലാൽ, വി.പി. മുഹമ്മദ് റാഫി, ടി.പി. അശ്റഫ്, സി.പി. ഹമീദ്, വി.സി. അഷ്റഫ്, പി.വി. മഹമൂദ്, ടി. സുനിൽദത്ത്, പി. റാഷിദ്, എൻ. റഷീദ്, അനശ്വര, നയൻതാര എന്നിവർ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഡി.എസ്. ദിൽന സ്വാഗതവും കെ. അഞ്ജന നന്ദിയും പറഞ്ഞു. ചിത്രം വടകര നഗരസഭ മത്സ്യസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി ഉദ്ഘാടനം ചെയ്യുന്നു Saji 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.