വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്​: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും ഏർപ്പെടുത്തിയ ബഷീർ പുരസ്കാര സമർപ്പണം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളജ് എം.ഡി ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പ്, ബഷീറിന്റെ മകൻ അനീസ് ബഷീർ, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീർ ബഹുമുഖ പ്രതിഭ പുരസ്കാരം കെ.വി. മോഹൻകുമാർ, അബ്ദുസ്സമദ് സമദാനി എം.പിയിൽ നിന്ന്​ സ്വീകരിച്ചു. ബേപ്പൂർ മുരളീധര പണിക്കർ, പ്രസാദ് കൈതക്കൽ, കെ.റസീന, ഷിജിത് എന്നിവർക്ക് ബഷീർ സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു. അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പുരസ്കാരങ്ങളും വേദിയിൽ സമ്മാനിച്ചു. മാധ്യമ പ്രവർത്തകൻ എ.ഉദയൻ, എസ്‌.കെ. പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ്, തപസ്യ കലാസാഹിത്യവേദി ജില്ല പ്രസിഡന്റ് രജനി സുരേഷ്, ഉസ്മാൻ ഒഞ്ചിയം, അനീഷ് ശ്രീധരൻ, നിസ്വന എസ്‌. പ്രമോദ്, ചിത്രകാരൻ സിഗ്നി ദേവരാജൻ, ബാലുശ്ശേരി ജനകീയാരോഗ്യ സമിതി, പ്രാദേശിക ടെലിവിഷൻ റിപ്പോർട്ടർ അരുണിമ, റെമോ ബെഞ്ചമിൻ പീറ്റർ എന്നിവർക്കാണ് അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചത്. എസ്‌.കെ. പൊറ്റെക്കാട്ടിന്റെ മകൻ ജ്യോതീന്ദ്രൻ, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.