ഉപതെരഞ്ഞെടുപ്പ്: പ്രചാരണം ഇന്ന് സമാപിക്കും

കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ ഞായറാഴ്ച സമാപിക്കും.17 നാണ് തെരഞ്ഞെടുപ്പ് നടക്കുക. കരിവില്ലിക്കാവ് അംഗൻവാടിയിലാണ് ബൂത്ത് ഒരുക്കുക. എൽ.ഡി.എഫിൽ സി.പി.എം സ്ഥാനാർഥിയായി കെ.സി. സോജിത്താണ് മത്സരിക്കുന്നത്. യു.ഡി.എഫ് - വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായി കെ.കെ. ഹരിദാസനാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയായി കെ. അനിൽകുമാർ മത്സര രംഗത്തുണ്ട്. സി.പി.എം കൗൺസിലർ കെ.ബാബു രാജി വെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറിയായി കെ.ബാബുവിനെ തെരഞ്ഞെടുത്തതിനെ തുടർന്ന് 2021 ഡിസംബർ നാലിനാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. സി.പി.എമ്മിന് എന്നും സ്വാധീനമുള്ള ഈ ഡിവിഷനിൽനിന്നും കെ.ബാബു 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 922 വോട്ടുകളുള്ള ഡിവിഷനിൽ 754 വോട്ട് പോൾ ചെയ്തതിൽ എതിർ സ്ഥാനാർഥി വെൽഫെയർ പാർട്ടിയുടെ കെ.കെ. ഹരിദാസന് 168 വോട്ടും ബി.ജെ.പിയുടെ വിജിത്തിന് 78 വോട്ടുമാണ് ലഭിച്ചിരുന്നത്.17ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. 18ന് ഫലപ്രഖ്യാപനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.