കുട്ടികൾക്കും വനിതകൾക്കുമായി ഗ്രാമസഭ

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ 2022-2023 വാർഷിക പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി വനിതകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് കുട്ടികൾക്കും വനിതകൾക്കുമായി ഗ്രാമസഭ സംഘടിപ്പിച്ചു. കൊടിയത്തൂർ സുന്നി മദ്റസയിൽ നടന്ന ഗ്രാമസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. മെംബർമാരായ അബ്ദുൽകരീം പഴങ്കൾ, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത്, ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടു മുറി, മജീദ് രിഹ്‌ല, മറിയം കുട്ടിഹസൻ, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, സി.ഡി.എസ് ചെയർപേഴ്സൻ ആബിദ എന്നിവർ സംബന്ധിച്ചു. kdr 2: വനിതകളുടെയും കുട്ടികളുടെയും ഗ്രാമസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.