ചരക്കുലോറി നടപ്പാതയിൽ കുടുങ്ങി; കല്ലാച്ചിയിൽ ഗതാഗതം സ്തംഭിച്ചു

നാദാപുരം: ചരക്കുലോറി നടപ്പാതയിൽ കുടുങ്ങി കല്ലാച്ചി-നാദാപുരം സംസ്ഥാന പാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ പത്തോടെ വ്യാപാര സ്ഥാപനത്തിലേക്ക് ചരക്കുമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ഫുട്പാത്തിന്റെ സ്ലാബ് തകർന്ന് മുൻചക്രം ഓടയിലേക്ക് താഴുകയായിരുന്നു. വാഹനങ്ങൾ ചേലക്കാട് വില്യാപ്പള്ളി റോഡ് വഴി തിരിച്ചു. ഫയർഫോഴ്സ്, നാദാപുരം സി.ഐ ഫായിസ് അലി, എസ്.ഐ ആർ.എൽ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ലോറി നീക്കം ചെയ്തു. പടം! CL KZndm 2. കല്ലാച്ചിയിൽ ഫുട്പാത്തിൽ കുടുങ്ങിയ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.