കടിയങ്ങാട് റോഡിനോടു ചേർന്ന് 'ചതിക്കുഴി'

പാലേരി: ഒന്നര മാസം മുമ്പേ ജൽജീവൻ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ റോഡിനോടു ചേർന്ന് എടുത്ത കുഴി മൂടാതെയിട്ടത് അപകട ഭീഷണി ഉയർത്തുന്നു. കുഴിയെടുത്ത മണ്ണ് നീക്കം ചെയ്യാത്തതുകൊണ്ട് ഓവുചാൽ തടസ്സപ്പെട്ടു. മലിനജലം മുഴുവൻ റോഡിലൂടെ പരന്നൊഴുകിയത് ഇരുചക്ര വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കി. പൈപ്പിടുന്നതിന്റെ ഭാഗമായി മാറ്റിയ, വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കുള്ള ദിശാബോർഡും പുനഃസ്ഥാപിച്ചിട്ടില്ല. കുഴിക്ക് ചുറ്റും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല. Photo: കടിയങ്ങാട് റോഡിലൂടെ പരന്നൊഴുകിയ വെള്ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.