അറ്റകുറ്റപ്പണിയില്ല; പൊതുമരാമത്ത് റെസ്റ്റ് ഹൗസ് തകർച്ചയിൽ

കുറ്റ്യാടി: പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കുറ്റ്യാടി പൊതുമരാമത്ത് റെസ്റ്റ് ഹൗസ് തകർച്ചയിൽ. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ചോർന്നൊലിക്കുകയാണ്. റിപ്പയറിന് 38 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മഴക്കാലമായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. കെട്ടിടം വിപുലീകരണത്തിന് വേണ്ടത്ര സ്ഥലവുമില്ല. തൊട്ടടുത്ത സ്ഥലം റവന്യൂ വകുപ്പിന്റെ കീഴിലാണ്. അതിൽ നാലര സെന്റ് വിട്ടുകിട്ടി പുതിയ കെട്ടിടം പണിയാൻ ജില്ല കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അധികൃതർ മുൻകൈ എടുക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ നേതൃയോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.