വടകര: വാർഷികപദ്ധതി തയാറാകുന്നതിന്റെ ഭാഗമായി നഗരസഭയുടെ വർക്കിങ് ഗ്രൂപ്പുകളുടെ യോഗംചേർന്നു. വികസനഫണ്ട്, കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് ഇനങ്ങളിലായി 12 കോടി 62 ലക്ഷം രൂപയാണ് നഗരസഭക്ക് അനുവദിച്ചുകിട്ടിയത്. റോഡുകളുടെ മെയിന്റനൻസ് ഫണ്ട് ആയി ലഭിച്ച രണ്ടു കോടി 62 ലക്ഷം രൂപക്കും റോഡിതര മെയിൻറനൻസ് ഫണ്ട് ഇനത്തിൽ ലഭിച്ച ഒരു കോടി 12 ലക്ഷം രൂപക്കുമാണ് പദ്ധതി തയാറാക്കേണ്ടത്. വർക്കിങ് ഗ്രൂപ് ജനറൽ ബോഡി തയാറാക്കിയ കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള വാർഡ്സഭാ യോഗങ്ങളും ഭിന്നശേഷിക്കാർക്കുള്ള വിശേഷാൽ വാർഡ് സഭയും വരുംദിവസങ്ങളിൽ ചേരും. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.പി. പ്രജിത, പി. സജീവ് കുമാർ, സിന്ധു പ്രേമൻ, എം. ബിജു, പി. വിജയി, കൗൺസിലർമാരായ എൻ.കെ. പ്രഭാകരൻ, വി. അസീസ്, സി.കെ. കരീം, അബ്ദുൽ ഹക്കീം, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.പി. ഭാസ്കരൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, പ്രകാശൻ എന്നിവർ സംസാരിച്ചു. ചിത്രം നഗരസഭ വർക്കിങ് ഗ്രൂപ് പൊതുയോഗം ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു saii 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.