നാദാപുരം: വളയം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കും. രാവിലെ 7.30ന് ഗണപതി ഹോമം, എട്ടിന് ഉഷപൂജയും ഒമ്പതിന് നവകം പഞ്ചഗവ്യപൂജയും രാത്രി എട്ടിന് താലപ്പൊലിയും രാത്രി 10.30ന് പന്തീരായിരം തേങ്ങയേറും പാട്ടും നടക്കും. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പന്തീരായിരം തേങ്ങയേറും പാട്ടും നടത്തിയിട്ടുള്ള ബ്രഹ്മശ്രീ മേൽ മണ്ടോടി ഇല്ലത്ത് പ്രവീൺ നമ്പൂതിരിയുടെയും തന്ത്രി ബ്രഹ്മശ്രീ കുനിയില്ലം കേശവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ തേങ്ങയേറും പാട്ടും നടക്കുമെന്ന് ഭാരവാഹികളായ ക്ഷേത്രം പ്രസിഡന്റ് സി.കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ഒ. പ്രേമൻ, സ്വാഗതസംഘം കൺവീനർ എൻ.കെ. പ്രവീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.