സോളിഡാരിറ്റി വടകര ഏരിയ സമ്മേളനം

ആയഞ്ചേരി: രാജ്യത്ത് നടക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കാൻ ആർക്കും സമയമില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി. 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി വടകര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റാഷിദ് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂര്‍, അഡ്വ. അബ്ദുൽ വാഹിദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‍ലാമി വടകര ഏരിയ പ്രസിഡന്റ് യു. മൊയ്തു മാസ്റ്റര്‍, എസ്.ഐ.ഒ ഏരിയ സെക്രട്ടറി എ.കെ. നാസിം, കെ.കെ. നൗഷാദ്, ഒ.കെ. ഷുഹൈബ്, റഷീദ് ആയഞ്ചേരി, റുഖിയ സാദിഖ് എന്നിവര്‍ സംസാരിച്ചു. കേളോത്ത് അബ്ദുല്ലക്കുള്ള സോളിഡാരിറ്റി ആദരം ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ കൈമാറി. പടം..സോളിഡാരിറ്റി വടകര ഏരിയ സമ്മേളനം ആയഞ്ചേരിയിൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.