ജഴ്സി വിതരണം

വടകര: കുരിക്കിലാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ കെ.എം.എസ്.കെ വോളിബാൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ചെയ്തു. മുൻ ഇന്ത്യൻ വോളിബാൾ താരം എം.ടി. അസീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി യൂസുഫ് കുനിയിൽ അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ റഫറിയും ഇന്ത്യൻ മാസ്റ്റേഴ്സ് ടീം അംഗവുമായ ടി.പി. കാസിം മുഖ്യാതിഥിയായി. പരിശീലകരായ ബഷീർ പട്ടാര, സഫീർ മണിയാറത്ത്, ഫൈസൽ ലിബറോ, ശംസുദ്ദീൻ കൊളായിക്കുനി, നൗഷാദ് ഇടവന, ഇ.എം ഉസ്മാൻ, സാദിഖ് ഇടക്കോളി, കെ. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. കരീം വൈക്കിലശ്ശേരി സ്വാഗതവും ശംസുദ്ദീൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.