പച്ചക്കറിക്കടകളിൽ പരിശോധന

കോഴിക്കോട്​: ജില്ലയിൽ മൊടക്കല്ലൂർ, കൂത്താളി, ആയഞ്ചേരി, കല്ലോട്, തീക്കുനി, കീഴാൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കൂത്താളി ​കെ.പി.എ ഫിഷ്​ സ്റ്റാൾ, സി.കെ.എം ഫിഷ്​ സ്റ്റാൾ, കീഴാൽ സ്കൂളിന്​ സമീപത്തെ തട്ടുകടക്കുമെതിരെ നടപടിയെടുക്കും. കൂത്താളി വള്ളിൽ ഫിഷ്​ സ്​റ്റാൾ, കല്ലോട്​ കെ.സി ഫ്രൂട്ട്​സ്​ ആൻഡ്​ വെജ്​, ആയഞ്ചേരി ദോശ കഫേ ആൻഡ്​ മലബാർ ഫാസ്റ്റ്​ ഫുഡ്​ എന്നീ സ്ഥാപനങ്ങൾക്ക്​ ലൈസൻസ് ഇല്ലെന്നും വൃത്തിഹീനമായാണ്​ പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ വ്യക്​​തമായി. തീക്കുനി ​കെ.കെ വെജിറ്റബി​ൾസ്​, പേരാമ്പ്ര ചില്ലീസ്​ ബേക്കറി, പുതിയങ്ങാടി ഗോൾഡൻ ഫാസ്റ്റ്​ ഫുഡ്​ എന്നീ കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. കെ.കെ വെജിറ്റബി​ൾസിൽ കേടായ അഞ്ചു​കിലോ പച്ചക്കറികൾ നശിപ്പിച്ചു. കൂത്താളി വള്ളിൽ ഫിഷ്​ സ്​റ്റാളിൽ മൂന്ന്​ കിലോ ചീഞ്ഞമത്സ്യം നശിപ്പിച്ചു. കെ.സി വെജിറ്റബിൾസിൽ മോശം പച്ചക്കറികൾ നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.