പന്തീരാങ്കാവ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയർ (യോഗ്യത: സിവിൽ/അഗ്രികൾചറൽ എൻജിനീയറിങ് ബിരുദം), ഓവർസിയർ (മൂന്നുവർഷം- പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷം -ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (ബി.കോം, പി.ജി.ഡി.സി.എ) ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11.30ന് ഒളവണ്ണ പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.