ബേപ്പൂർ: ബ്രൗൺഷുഗർ വിൽപന നടത്തുന്നതിനിടെ മാറാട് സാഗര സരണി പാറാക്കാപുതുക്കുടി വീട്ടിൽ ജിജീഷ് എന്ന ഡാഡുവിനെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. സാഗര സരണിയിലെ വീട്ടിൽവെച്ച് ഇയാൾ ബ്രൗൺഷുഗർ വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാറാട് എസ്.ഐ എം.സി. ഹരീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. സ്ഥിരമായി വീടിന്റെ പരിസരത്തുവെച്ച് ബ്രൗൺഷുഗർ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനാൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിൽ 80 മില്ലിഗ്രാം ബ്രൗൺഷുഗർ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. നിലവിൽ നാലോളം മയക്കുമരുന്ന് കേസിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.പി.ഒമാരായ ഷാജു, അർജുൻ, വിപിൻ, ഹോംഗാർഡ് സരുൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.