കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ടൗൺ ഏരിയ സമ്മേളനം ഏരിയ വൈസ് പ്രസിഡന്‍റ് ഇഖ്ബാൽ കോവൂർ പതാക ഉയർത്തി. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആസാദ് പള്ളത്ത് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ച സമ്മേളത്തിൽ ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ജവഹർ, സജീവ് കുമാർ, മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി അംഗങ്ങളായി ടി.സി. ബൈജു (പ്രസി.), സി.വി. മുഹമ്മദ്, ഹീര ആഷിഖ്, റിയാസ് കോട്ടൂളി (വൈസ് പ്രസി.), കെ. സുനിൽ കുമാർ (സെക്രട്ടറി), ആസാദ് പള്ളത്ത്, പി.സി. നാസർ, സനൂപ് (ജോ: സെക്രട്ടറിമാർ), ഹസ്സൻ കോയ (ട്രഷറർ), മുഹമ്മദലി, ഇഖ്ബാൽ കോവൂർ, (എക്സിക്യൂട്ടീവ് മെംബർമാർ), ചന്ദ്രൻ നെല്ലിക്കോട്, റജബ് ചെലവൂർ, ഫൈസൽ പറയഞ്ചേരി, ശ്രീഷ് നടക്കാവ്, ഷെർജു നടക്കാവ്, ഷെഹർബാനു നടക്കാവ്, സിറാജ് കളത്തിൽ മെഡി. കോളജ്, സജീഷ് ടൗൺ എന്നിവരുൾപ്പെട്ട 19 അംഗ കമ്മറ്റി നിലവിൽ വന്നു. 'പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ടി. രാഗേഷ്, ടി. രജനി എന്നിവർ സംസാരിച്ചു. കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.