മാവൂർ: എളമരം കടവ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിനു മുമ്പ് ഗൂഗ്ൾ മാപ്പിൽ റൂട്ട് കാണിക്കുന്നത് തിരുത്തി. ഗൂഗ്ൾ മാപ്പിൽ പാലം തുറന്നെന്ന് തോന്നുംവിധം കാണിച്ചത് നിരവധി യാത്രക്കാരെ വട്ടംചുറ്റിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനുകുറുകെ എളമരം കടവിൽ നിർമാണം പൂർത്തിയാകുന്ന പാലത്തിലൂടെ ഗൂഗ്ൾ മാപ്പിൽ മാർഗം കാണിച്ചതാണ് വിനയായത്. ഗൂഗ്ൾ മാപ്പിൽ ദിശ തിരയുമ്പോൾ പാലത്തിലൂടെയാണ് വഴി കാണിച്ചിരുന്നത്. പാലം അടച്ചിട്ടിരിക്കുകയാണെന്ന് മാപ്പിൽ കാണിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയിൽ മാത്രമാണ് ഇത് ശ്രദ്ധയിൽപ്പെടുക. അതിനാൽ ദിനേന നിരവധി ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളുമാണ് പാലത്തിനടുത്തെത്തി തിരിച്ചുപോകേണ്ടിവന്നത്. ഇത് വിവാദമായതോടെ ഗൂഗ്ൾ മാപ്പിൽ ഇത് തിരുത്തുകയായിരുന്നു. ഇപ്പോൾ മാപ്പിൽ റൂട്ട് അന്വേഷിക്കുമ്പോൾ ഊർക്കടവ്, കീഴുപറമ്പ് എടശ്ശേരിക്കടവ് പാലങ്ങളിലൂടെയാണ് റൂട്ട് കാണിക്കുന്നത്. മേയ് അവസാനം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന പാലത്തിന്റെ നിർമാണ പ്രവൃത്തി ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.