സര്‍ക്കാര്‍ സര്‍വിസിലെ കരാര്‍വത്കരണം അവസാനിപ്പിക്കണം -കെ.ജി.ഡി.എ

സുൽത്താൻ ബത്തേരി: സര്‍ക്കാര്‍ സർവിസില്‍ വ്യാപകമാകുന്ന കരാര്‍വത്കരണം അവസാനിപ്പിക്കണമെന്ന് കേരള ഗവ. ഡ്രൈവേഴ്​സ്​ അസോസിയേഷൻ (കെ.ജി.ഡി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം സംവിധാനങ്ങള്‍ വാഹന ധൂര്‍ത്തിനും അഴിമതിക്കും കളമൊരുക്കുന്നു. ഉദ്യോഗസ്ഥതലത്തില്‍ ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡ്രൈവര്‍മാരുടെ ശമ്പള സ്കെയിലില്‍ ഉണ്ടായ അപാകത പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജോയന്‍റ്​ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല പ്രസിഡന്‍റ്​ പി.വൈ. പ്രിന്‍സ് രക്തസാക്ഷി പ്രമേയവും വി.ടി. മനോജ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ജി. രമേശ് അധ്യക്ഷത വഹിച്ചു. സർവിസില്‍നിന്ന്​ വിരമിച്ച മുന്‍ സംസ്ഥാന നേതാക്കളായ ആര്‍. രാജന്‍, എം. കുഞ്ഞിക്കണ്ണന്‍ നായര്‍, വി.എ. ശ്രീനിവാസന്‍, എം.എന്‍. സദാശിവന്‍, പി. കൃഷ്ണകുമാര്‍, പോള്‍ പി. ചെറിയാന്‍, എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ശനിയാഴ്ച സമാപിക്കും. ------------------- FRIWDG1 കെ.ജി.ഡി.എ സംസ്ഥാന സമ്മേളനം ജോയന്‍റ്​ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.