കണ്ണൂര്‍: തീവ്രവാദ കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി കണ്ണൂരില്‍ പിടിയില്‍. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ഫിറോസ് ഇടപ്പള്ളി (42)യെയാണ് എടക്കാട് പൊലീസ് പിടികൂടി എന്‍.ഐ.എക്ക് കൈമാറിയത്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് ഫിറോസിനെ പിടികൂടിയത്. കളമശേരി ബസ് കത്തിക്കൽ കേസ് പ്രതിയായ തടിയൻറവിട നസീറിന്റെ സുഹൃത്തായ ഫിറോസിനെയും ഈ കേസിൽ ശിക്ഷിച്ചിരുന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അറസ്റ്റ്. പൊതുവാച്ചേരിയിലെ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ എടക്കാട് സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് മനസ്സിലാക്കിയ എന്‍.ഐ.എ എടക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിനു മുന്നിലെത്തിയ പൊലീസിനെ കണ്ടപ്പോള്‍ ടെറസില്‍ നിന്നു ചാടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഫിറോസിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. പ്രതിയെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പടം) ഫിറോസ് ഇടപ്പള്ളി firoz edapalli arrest
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.