കോഴിക്കോട്: ഗാന്ധിജി നടത്തിയ ഉപ്പുസത്യഗ്രഹത്തിന്‍റെ മാതൃകയിൽ ഇന്ന് സാമ്പത്തിക പരാശ്രയ ആശയങ്ങൾക്കും ആഗോളവത്കരണത്തിനും എതിരെ എന്തു ചെയ്യാൻ പറ്റുമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ ഡോ.പി.വി. രാജഗോപാൽ പറഞ്ഞു. കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉപ്പുസത്യഗ്രഹം 92ാം വാർഷിക സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവോദയ മണ്ഡലം സംസ്ഥാന കൺവീനർ ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. വാസു, കെ.ജി. ജഗദീശൻ, എം. പീതാംബരൻ, പ്രഫ. ടി.എം. രവീന്ദ്രൻ, പി.എസ്. സുകുമാരൻ, എം.കെ. ശ്യാമപ്രകാശ്, പി.കെ. നാരായണൻ, കെ. വിനോദ് എന്നിവർ സംസാരിച്ചു. പി. വിശ്വൻ സ്വാഗതവും പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഫോട്ടോ: khadi hall salt sathya ഖാദി എമ്പോറിയം ഹാളിൽ നടന്ന ഉപ്പുസത്യഗ്രഹം സ്മൃതി ഏകതാ പരിഷത്ത് അഖിലേന്ത്യ ചെയർമാൻ ഡോ. പി.വി. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.