കുടുംബാരോഗ്യകേന്ദ്രത്തിലെത്താൻ രോഗികൾ വെള്ളക്കെട്ട്​ നീന്തണം

കക്കോടി: കോടികൾ ചെലവഴിച്ച്​ നിർമിച്ച കുടുംബാരോഗ്യകേന്ദ്രത്തിൽ എത്താൻ രോഗികൾ വെള്ളക്കെട്ട്​ നീന്തണം. ചെറിയ മഴപെയ്താൽ കോഴിക്കോട്​-ബാലുശ്ശേരി പാതയിൽ കക്കോടി കുടുംബാരോഗ്യകേന്ദ്രത്തിനു മുന്നിൽ വെള്ളക്കെട്ട്​ രൂപപ്പെടുന്നതാണ്​ രോഗികൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നത്​. അശാസ്ത്രീയമായ ഓവുചാൽ നിർമാണമാണ്​ റോഡിൽ വെള്ളക്കെട്ടിന്​ കാരണമാകുന്നത്​. ആശുപത്രികെട്ടിടം നിർമിച്ച വേളയിലെ ഓവുചാൽ നിർമാണവും വെള്ളക്കെട്ട്​ ദുരിതം വർധിപ്പിച്ചതായി വ്യാപാരികൾ പറയുന്നു. വെള്ളക്കെട്ടിലൂടെ കടന്നുപോവുന്ന ഇരുചക്രവാഹനങ്ങളും വെള്ളംകയറി കേടാവുകയാണ്​. ഓവുചാൽ അറ്റകുറ്റപ്പണികൾക്ക്​ വിവിധ ഘട്ടങ്ങളിലായി പണം ചെലവഴിച്ച്​ കണ്ണിൽപൊടിയിടുകയല്ലാതെ ദുരിതത്തിന്​ ശാശ്വത പരിഹാരമില്ലാത്തതാണ്​ ആക്ഷേപമുയർത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.