യാഥാസ്ഥിതിക നിലപാട് തിരുത്തണം - എം.ജി.എം

കോഴിക്കോട്​: വേദിയിൽ സമ്മാനം സ്വീകരിക്കാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സമസ്ത പണ്ഡിതന്‍റെ നിലപാട് സ്ത്രീ സമൂഹത്തെ ഇരുട്ടറയിൽ തളച്ചിടാനുള്ള നീക്കമായേ കാണാനാകൂവെന്ന് എം.ജി.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‍ലിം പെൺകുട്ടികളുടെ ആത്മവിശ്വാസവും മനോധൈര്യവും തകർത്ത് അവരുടെ സാമൂഹിക- സാംസ്കാരിക ശാക്തീകരണത്തെ ദുർബലപ്പെടുത്താൻ യാഥാസ്ഥിതിക നേതൃത്വം കച്ചകെട്ടിയിറങ്ങിയത് അംഗീകരിക്കാവതല്ല. സംസ്ഥാന പ്രസിഡന്‍റ്​ സൽമ അൻ വാരിയ്യ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി.ടി. ആയിശ, റുക്സാന വാഴക്കാട്, ഖമറുന്നിസ അൻവർ, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്റ നജാതിയ്യ, സൈനബ ശറഫിയ, പാത്തൈ കുട്ടി ടീച്ചർ, ഖദീജ കൊച്ചി, റാഫിദ ചങ്ങരംകുളം, സജ്ന പട്ടേൽ താഴം, ഡോ. ജുവൈരിയ്യ, ഹസനത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂർ, ഫാത്തിമ ചാലിക്കര, സഫൂറ തിരുവണ്ണൂർ, സനിയ്യ അൻവാരിയ്യ, നജീബ കടലുണ്ടി, ആയിഷ ഹഫീസ്, സഫല നസീർ, പി.റസിയാബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.