യന്ത്രത്തിൽ കൈവിരൽ കുടുങ്ങിയ ആൾക്ക് അഗ്നിരക്ഷസേന രക്ഷകരായി

മുക്കം: ഖുബ്ബൂസ് നിർമാണ യൂനിറ്റിലെ മൈദ മിക്സിങ് യന്ത്രത്തിൽ കൈവിരൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തരയോടെ അരീക്കോട് ജെസി ബേക്കറിയിലാണ് അപകടം. സ്ഥാപനത്തിലെ ജീവനക്കാരനായ ദിൽ ഷാദിന്റെ കൈ വിരലാണ് യന്ത്രത്തിൽ കുടുങ്ങിയത്. അപകടം നടന്ന ഉടൻ തന്നെ ബേക്കറിയിലെ മറ്റു ജീവനക്കാർ ദിൽഷാദിനെ മിക്സിങ് യൂനിറ്റടക്കം മുക്കം അഗ്നി രക്ഷനിലയത്തിൽ എത്തിക്കുകയായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ വിജയൻ നടുതൊടിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ മുറിച്ചെടുത്ത് യുവാവിന്റെ കൈവിരൽ പുറത്തെടുത്തു. വിരലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സേനയുടെ തന്നെ ആംബുലൻസിൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.