കൊടിയത്തൂര്‍: ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കണ്ടംപുലിക്കാവ് ആദിവാസി കോളനിയില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ . ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. റിയാസ് ഉദ്ഘാടനം ചെയ്തു. ആദിവാസികളുള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് ഭരണസമിതിയുടെ പരിഗണനയുടെ ഭാഗമായായിരുന്നു ഊരുകൂട്ടം സംഘടിപ്പിച്ചത്. ചോര്‍ന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, കൃഷി തുടങ്ങിയവക്കാവശ്യമായ തുടര്‍നടപടികള്‍ക്കും ഊരുകൂട്ടത്തില്‍ തീരുമാനമായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷിബു, ശിഹാബ് മാട്ടുമുറി, കോമളം തോണിച്ചാല്‍, എസ്.ടി പ്രമോട്ടര്‍മാരായ ശ്യാം കിഷോര്‍, സന്ധ്യ, അസി. സെക്രട്ടറി പ്രിന്‍സിയ എന്നിവര്‍ സംബന്ധിച്ചു. Kdr 1. കണ്ടംപുലിക്കാവ് ആദിവാസി കോളനിയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഊരുകൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.